വാക്ക് പാലിച്ച് ഷവോമി;ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഷവോമി ഫോൺ റെഡ്മി 2 പ്രൈം പുറത്തിറങ്ങി

single-img
11 August 2015

11825015_10152898076511612_2207595138928060057_nഇന്ത്യയിൽ തങ്ങളുടെ പ്ലാന്റ് സ്ഥാപിക്കുമെന്നുള്ള ഷവോമിയുടെ വാക്ക് അവർ പാലിച്ചു.വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ പ്ലാന്റില്‍ നിര്‍മിച്ച റെഡ്മി 2 പ്രൈം ഇന്ത്യയിൽ പുറത്തിറങ്ങി.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണു ഫോൺ അവതരിപ്പിച്ചത്.

ആമസോണ്‍, ഫ് ളിപ്കാര്‍ട്ട്, സ്‌നാപ്പ്ഡീല്‍ എന്നിവ കൂടാതെ ഷവോമിയുടെ ഓൺലൈൻ സൈറ്റിൽ നിന്നും ഫോൺ വാങ്ങാനാകും. ‘റെഡ്മി 2 പ്രൈം’ എന്ന ഷവോമിയുടെ ഇന്ത്യൻ നിർമ്മിത ഫോണിന് 6,999 രൂപയാണ് വില.

കമ്പനിയുടെ റെഡ്മി 2 മോഡലിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് റെഡ്മി 2 പ്രൈം. 5,999 രൂപ വിലയുള്ള റെഡ്മി 2 മോഡലില്‍ 1ജിബി റാമും 8ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഉള്ളതെങ്കില്‍, റെഡ്മി 2 പ്രൈമില്‍ 2ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്.

2014 അവസാനത്തോടെ 10 ലക്ഷം ഫോണുകളാണ്‌ ഷവോമി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ചത്. 2015 ആദ്യപാദത്തില്‍ 19.5 മില്യണ്‍ ഫോണുകളാണ്‌ ഇന്ത്യന്‍ വിപണിയിലേക്ക് ഷവോമി കയറ്റി അയച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണു ഷവോമി ഇന്ത്യയിൽ തങ്ങളുടെ മൊബൈൽ ഫോൺ പ്ലാൻ സ്ഥാപിച്ചത്