ഉപഭോക്തൃസംരക്ഷണ ബില്‍ ലോക്സഭയില്‍

single-img
11 August 2015

AVN25_LOKSABHA_19610fന്യൂഡല്‍ഹി: ഉപഭോക്തൃമേഖലയില്‍ വന്‍മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ ഉപഭോക്തൃസംരക്ഷണ ബില്‍ ലോക്സഭയില്‍. ഉപഭോക്താക്കളുടെ താത്പര്യ സംരക്ഷണത്തിന് വിപുലമായ അധികാരങ്ങളോടുകൂടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ഉപഭോക്തൃ കോടതികളിലെ കേസുകള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ പുതിയ സംവിധാനം, ഉത്പന്നങ്ങള്‍ മൂലമുണ്ടാവുന്ന അപകടമരണം, പരിക്ക്, നാശനഷ്ടം എന്നിവയ്ക്ക് ബാധ്യത തുടങ്ങിയവയാണ് പുതിയ ബില്ലിലെ പ്രത്യേകത. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷം ബില്‍ അടുത്ത സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഉപഭോക്തൃതര്‍ക്ക പരിഹാരകോടതികള്‍ കമ്മീഷനുകള്‍ എന്നപേരിലാണ് ഇനി അറിയപ്പെടുക. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനിലെ അംഗങ്ങളെ പി.എസ്.സി മുഖേനയാണ് നിയമിക്കേണ്ടതെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.