കുട്ടികള്‍ക്ക് വേണ്ടി ഫുട്‌ബോള്‍ ഇതിഹാസം മെസി യുനിസെഫിന് മുന്നരക്കോടിരൂപ സംഭാവന നല്‍കി

single-img
10 August 2015

leo-messi-foundation-dolce-and-gabbana-inside1

കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മുന്നരക്കാടിരൂപ സംഭാവന. യൂനിസെഫ് നടത്തുന്ന ‘ആവശ്യമുളള കുട്ടികള്‍’ എന്ന ക്യാമ്പയിന് വേണ്ടിയാണ് ലയണല്‍ മെസ്സി മൂന്നരക്കോടി രൂപ സംഭാവന നല്‍കിയത്.

യുനിസെഫിന്റെ അര്‍ജന്റീനയില്‍ നടന്ന ക്യാമ്പയില്‍ പരിപാടിയിലേക്ക് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അപ്രതീക്ഷിതമായി എത്തുകയായിരുന്നു മെസി. തുടര്‍ന്ന് സംഭാവ ചെക്ക് മെസി അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. യൂനിസെഫിന്റെ ക്യാമ്പയിന് എല്ലാ വിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത ശേഷമാണ് മെസി വേദി വിട്ടത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും അര്‍ജ്ജന്റീന തോറ്റതോടെ വന്‍ വിമര്‍ശനമാണ് മെസിക്ക് നേരിടേണ്ടി വന്നത്. മെസ്സിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ കളി മതിയാക്കുമായിരുന്നു എന്ന് അര്‍ജ്ജന്റീന കോച്ചും പ്രതികരിച്ചിരുന്നു.