കനത്ത പ്രളയത്തെ തുടര്‍ന്ന് ലഡാക്കില്‍ രണ്ടു ദിവസമായി പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ബ്രീട്ടീഷ് സംഘത്തെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി

single-img
10 August 2015

Indian AirForce

ബ്രട്ടീഷ് സംഘം ഇന്ത്യന്‍ വ്യോമസേനയുടെ വേന സന്നദ്ധത ശരിക്കും അനുഭവിച്ചു. കഴിഞ്ഞ ദിവസം പരീശീലന യുദ്ധത്തില്‍ ബ്രിട്ടന് മുകളില്‍ ഇന്ത്യന്‍ സേന മികവ് നേടിയതിന് പിന്നാലെ ലഡാക്കില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ബ്രീട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ എയര്‍ഫോര്‍സ് രക്ഷപ്പെടുത്തുകയായിരുന്നു.

പുറംലോകവുമായി യാതൊരു വിധത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളുമില്ലാതെ മരണത്തെ മുഖാമുഖം കണ്ട 20 വിദ്യാര്‍ത്ഥികളും രണ്ടു ടീച്ചര്‍മാരുമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കാരുണ്യം അനുഭവിച്ചത്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന എസ്.ഒ.എസ് എന്ന കോഡ് മണ്ണിലെഴുതിയത് കണ്ട ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് പറന്നെത്തുകയായിരുന്നു.

മൂന്നാഴ്ചത്തെ ഇന്ത്യന്‍ പര്യവേഷണത്തിനായിരുന്നു ബെര്‍ക്ക്‌ഷെയറിലെ വര്‍ക്കിങ്ഹാമിലുള്ള ഹോള്‍ട്ട് സ്‌കൂളിലെ ടീച്ചര്‍മാരും വിദ്യാര്‍ത്ഥികളും എത്തിയത്. കാശ്മീരിലെ ലഡാക്കിലെ ലേ മേഖലയ്ക്ക് അടുത്തുള്ള പ്രദേശത്താണിവര്‍ ഒറ്റപ്പെട്ട് പോയത്. സംഘം ലഡാക്കില്‍ എത്തിയപ്പോള്‍ അഞ്ചുദിവസം തുടര്‍ച്ചയായി പെയ്ത മഴമൂലം ഇന്‍ഡസ്, നുബ്ര, ഷൈഓക്ക്,തുടങ്ങിയവ ഉള്‍പ്പെടെയുള്ള നദികളും അവയുടെ കൈവഴികളും കരകവിയുകയും പ്രളയമുണ്ടാകുകയുമായിരുന്നു. പ്രളയംമൂലം വ്യാഴവും വെള്ളിയും ഇവര്‍ക്ക് പറംലോക ബന്ധമില്ലാതെ കഴിയേണ്ടി വന്നു.

ആഹാരമുള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ പക്കലുള്ളതിനാല്‍ സംഘത്തിന് അടിയന്തിര സാഹചര്യത്തിലും പിടിച്ച് നില്‍ക്കാനായി. എന്നാല്‍ സമയം വൈകിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമായിരുന്നുവെന്നും സംഘാഗംങ്ങള്‍ പറയുന്നു. അഡ്വന്‍ജര്‍ ലൈഫ്‌സൈന്‍സ് സംഘടിപ്പിച്ച യാത്രയില്‍ ഇത്തരത്തിലുള്ള അപകടത്തെ ഒരു സന്ദര്‍ഭത്തിലും നേരിട്ടിട്ടില്ലെന്നും സംഘാംഗങ്ങള്‍ പറയുന്നു.

ഇവരുടെ എസ്.ഒ.എസ് സന്ദേശം ശ്രദ്ധിച്ച വ്യോമസേന ഹെലികോപ്‌ററര്‍ അടിയന്തിരമായി നിലത്തിറക്കുകയും സംഘശത്ത രക്ഷഇക്കുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത കാറ്റും പ്രതിബന്ധം സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികളെ രണ്ടു ഗ്രൂപ്പുകളാക്കി ഹെലികോപ്റ്ററില്‍ കയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ചാണ് വ്യോമസേന തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയത്.