തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
10 August 2015

umman-chandy_2_2011-12-29-01-12-54-lകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കും. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകുന്നതിനെകുറിച്ച് ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, കോടതിയെ സമീപിച്ച് 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍റെ നീക്കം. നവംബര്‍ ഒന്നിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരും.