ജെഎസ്എസ് സിപിഐഎമ്മില്‍ ലയിക്കില്ല

single-img
9 August 2015

kodiyeri-with-gouriamma.jpg.image.621.325സിപിഐഎമ്മുമായി ലയിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് കെ ആര്‍ ഗൗരിയമ്മ. ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെഎസ്എസ് സെന്റര്‍ യോഗം സിപിഎമ്മില്‍ ലയിക്കേണ്ടതില്ലെന്നും ജെഎസ്എസ് ആയി തന്നെ ഇടതുപക്ഷത്ത് നില്‍ക്കാനും തീരുമാനിക്കുകയായിരുന്നു.ഇക്കാര്യം കെ ആര്‍ ഗൗരിയമ്മ പിണറായി വിജയനെ അറിയിക്കും.പാര്‍ട്ടി ഓഫീസ് ഉടമസ്ഥത സംബന്ധിച്ച തര്‍ക്കമാണ് ലയനത്തില്‍ നിന്നും പിന്മാറാനുള്ള കാരണം.അതേസമയം പാര്‍ട്ടി സെന്റര്‍ തീരുമാനമെടുത്തതിന് പിന്നാലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആലപ്പുഴയിലെത്തി ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി.എന്നാൽ,​ മാദ്ധ്യമ പ്രവർത്തകരോടെ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

 

ജൂലൈ 16 നാണ്‌ ഗൗരിയമ്മ സിപിഎമ്മിലേയ്‌ക്ക് തിരിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്‌. കോടിയേരി ബാലകൃഷ്‌ണന്‍ ഗൗരിയമ്മയെ ഔദ്യോഗികമായി ക്ഷണിക്കുകയും തുടര്‍ന്നു ഇരുവരും നടത്തിയ പത്രസമ്മേളനത്തില്‍ ഗൗരിയമ്മ ഇക്കാര്യം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.