ഇന്ത്യയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ശ്രമമെന്ന് മുന്നറിയിപ്പ്

single-img
8 August 2015

download (2)ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ത്താന്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഓണലൈന്‍ പ്രോക്‌സികള്‍ ഉപയോഗിച്ചായിരിക്കും പാക് അക്രമണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകളും മറ്റും ചോര്‍ത്തപ്പെടാതെ സൂക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

 

അതിര്‍ത്തിയില്‍ പാകിസ്‌താന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ ബുധനാഴ്ച്ച ഇന്ത്യയില്‍ നുഴഞ്ഞു കയറിയ ഭീകരരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിച്ചിരുന്നു. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയാണ് ഇയാളെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പാക് പൗരനല്ലെന്നാണ് പാകിസ്താന്‍ വാദം.