മുല്ലപ്പെരിയാറിനു കേരളാ പോലീസ് സംരക്ഷണമുള്ളപ്പോള്‍ പിന്നെ എന്തിനാണ് കേന്ദ്രസേനയെന്നു സുപ്രീം കോടതി

single-img
7 August 2015

mullaമുല്ലപ്പെരിയാര്‍ ഡാമിനു കേരളപോലീസ് സംരക്ഷണം ഉണ്‌ടെങ്കില്‍ പിന്നെ എന്തിനാണു കേന്ദ്രസേനയുടെ സുരക്ഷയെന്നു സുപ്രീം കോടതി. ഡാമിനു കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

മുല്ലപ്പെരിയാര്‍ ഡാമിനു മാത്രമായി പ്രത്യേക പോലീസ് സ്റ്റേഷന്‍ കൊണ്ടുവരുമെന്നും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷ ഒരുക്കുമെന്നും കേരളം നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.

എല്ലാ കാര്യത്തിനും കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ടാല്‍ പിന്നെ സംസ്ഥാന പോലീസിനു എന്തു പ്രസക്തിയാണെന്നും തീര്‍പ്പാക്കിയ കേസുകളില്‍ തമിഴ്‌നാട് വീണ്ടും ഹര്‍ജികള്‍ സമര്‍പ്പിക്കുകയാണെന്നും കോടതി ചോദിച്ചു.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. കേസ് നാലാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.