പ്രേമം സിനിമ തമിഴിലേക്ക് റിമേക്ക് ചെയ്താല്‍ നിവിന്‍പോളി ചെയ്ത നായകവേഷം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍

single-img
7 August 2015

powerstar-srinivasan-260413130426133833തമിഴ്‌സിനിമയിലെ പവര്‍സ്റ്റാര്‍ ശ്രീനിവാസന് പ്രേമം സിനിമയുടെ തമിഴ് റിമേക്കില്‍ നായകനാകാന്‍ മോഹം. ട്വിറ്ററിലൂടെയാണ് താരം തന്റെ ആഗ്രഹം പങ്കുവെച്ചിരിക്കുന്നത്. തന്റെ ആരാധകര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നും അദ്ദേഹം പറയുന്നു.

തമിഴില്‍ നിവിന്‍ പോളിയുടെ വേഷത്തില്‍ സൂര്യയോ ധനുഷോ എന്ന തര്‍ക്കം നടക്കുനന്തിനിടയിലാണ് പവര്‍സ്റ്റാറിന്റെ ട്വീറ്റ്. എന്നാല്‍ പ്രേമത്തിന്റെ തമിഴ് റീമേയ്ക്കിന്റെ കാര്യത്തില്‍ ഇതുവരയ്ക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.