ഹിരോഷിമാദിനം; ലോകചരിത്രത്തിലെ കറുത്ത പകൽ

single-img
6 August 2015

hiroshimaആഗസ്റ്റ് 6 ലോകചരിത്രത്തിൽ തന്നെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഒന്നാണ്. ആഗസ്റ്റ് 6, 1945ൽ ജപ്പാന്റെ ഹിരോഷിമയിലും മൂന്ന് ദിവസങ്ങൾക്ക് ശേഷം നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് വർഷിച്ചതോടുകൂടി രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാൽ അതിന്റെ അനന്തര ഫലം വളരെ വലുതായിരുന്നു. രണ്ട് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. അതിന്റെ ഇരട്ടിയായിരുന്നു പരിക്കേറ്റവരുടേയും അസുഖം ബാധിച്ചവരുടേയും എണ്ണം. ആണവായുധത്തിന്റെ ഉപയോഗം ആദ്യമായി യുദ്ധത്തിൽ പരീക്ഷിച്ചത് അന്നായിരുന്നു.

ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ആണവ ബോംബിന്റെ പേരായിരുന്നു “ലിറ്റിൽ ബോയ്”. 12 മുതൽ 15,000 ടൺ വരെ ടി.എൻ.ടി ഉപയോഗിച്ചിരുന്ന ബോംബിന് 5 ചതുരശ്ര മൈൽ പ്രഹരശേഷിയും ഉണ്ടായിരുന്നു. അമേരിക്കയുടെ യുദ്ധവിമാനമായ ബി-29 സൂപ്പർഫോർട്രെസ്സ് വിഭാഗത്തിൽപെട്ട എനൊല ഗേയിൽ 8:15 ന് ഹിരോഷിമ നഗരത്തിൽ “ലിറ്റിൽ ബോയ്” പതിക്കുമ്പോൾ ലോകം അറിഞ്ഞിരുന്നില്ല അതിന്റെ പ്രഹരശേഷിയിൽ പലതലമുറകൾ അനുഭവിക്കേണ്ടി വരുമെന്ന്. ഹിരോഷിമയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്ത്വം നൽകാൻ പോലും ആരും ഉണ്ടായിരുന്നില്ല. പുറത്തുനിന്നെത്തിയ സന്നദ്ധപ്രവർത്തകർ തിരിച്ചറിയപ്പെടാതെ കിടന്ന അസ്ഥികളെ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം നാഗസാക്കിയിൽ “ഫാറ്റ്ബോയ്” എന്ന ആറ്റം ബോംബ് പതിച്ചതോട് കൂടി രണ്ടാലോക മഹായുദ്ധത്തിൽ ജപ്പാന്റെ പതനം പൂർണ്ണമായി. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ജപ്പാൻ കീഴടങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേർ കൊല്ലപ്പെടുക മാത്രമല്ല ചെയ്തത് ഇന്നും ജനിച്ച് വീണ് കൊണ്ടിരിക്കുന്ന ഓരോ കുഞ്ഞും അതിന്റെ അനന്തരഫലം അനുഭവിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.