അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള പനിയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്ന പാരാസെറ്റമോള്‍ സിറപ്പില്‍ ഉയര്‍ന്നതോതില്‍ മദ്യത്തിന്റെ അംശം

single-img
6 August 2015

syrup

സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സൗജന്യമായി വിതരണം ചെയ്ത പാരസെറ്റാമോള്‍ സിറപ്പിലാണ് 95 ശതമാനം മദ്യത്തിന്റെ അംശം കണ്ടെത്തി. അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്ന സിറപ്പിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. ഇതിനെതിരെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരുന്ന് വിതരണം തടയാന്‍ കെഎംഎസ്്‌സിഎല്‍ ഉത്തരവിട്ടിരിക്കുകയാണ്.

എന്നാല്‍ മൂന്നര ലക്ഷം ബോട്ടിലുകള്‍ വിവിധ ആചശുപത്രികള്‍ വഴി വിതരണം നടത്തിക്കഴിഞ്ഞുവെന്നുള്ളതാണ് സത്യം. നാഗ്പൂര്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജൂലൈ അവസാനവാരം കെഎംഎസ്‌സിഎല്ലിന്റെ 15 വെയര്‍ഹൗസുകളിലുമായി എത്തിച്ച പാരസെറ്റാമോള്‍ 125 എംജി സിറപ്പിലാണ് മദ്യത്തിന്റെ അംശമുള്ളത്. പാരാശസറ്റമോള്‍ സിറപ്പാക്കി മാറ്റുമ്പോള്‍ പാരഹൈഡ്രോക്‌സി ബെന്‍സോയ്റ്റ് എന്ന രാസവസ്തുവാണ് പാരസെറ്റമോള്‍ ലയിപ്പിക്കുന്നതിനായി ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇവിടെ അതിന് പകരമായി ഉപയോഗിച്ചിരിക്കുന്നത് മദ്യമാണെന്നാണ് മഡാക്ടര്‍മാര്‍ പറയുന്നത്.

കമ്പനി സന്ദര്‍ശിച്ച് കോര്‍പ്പറേഷനിലെ വിദഗ്ധസമിതി പരിശോധന നടത്തി അംഗീകാരം നല്‍കിയ മരുന്ന് വിതരണത്തിന് എത്തിച്ച ഗുണനിലവാരം ഒട്ടുംഇല്ലാത്ത ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒന്നായി മാറുകയായിരുന്നു. വിവരം പുറത്തായതിശന തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുന്ന് വിതരണം മരവിപ്പിക്കണമെന്ന് കെഎംഎസ്‌സിഎല്‍ എംഡി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് ഇന്നലെ അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുകയാണ്.