മതിയായ ഭക്ഷണം പോലും കിട്ടാതെ കഴിയുന്ന നാലായിരത്തോളം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണം കൊണ്ട് വിരുന്ന് നല്‍കി തുര്‍ക്കി ദമ്പതികള്‍

single-img
6 August 2015

wed1_3397662b

ഫെത്തുല്ലാ ഉസുംകൂ, എസ്രാ പോലാട്ട് എന്നിവര്‍ ഇന്ന് തുര്‍ക്കിയിലെ മാതൃകാ ദമ്പതിമാരാണ്. തങ്ങളുടെ വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന തുക കൊണ്ട് നാലായിരത്തോളം വരുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിരുന്ന നല്‍കിയാണ് ഇവര്‍ മാതൃകയായത്.

തുര്‍ക്കിയിലെ കിളീസില്‍ അടുത്തിടെ വിവാഹതിരായ ഇവര്‍ വിവാഹത്തിന് വേണ്ടി മാറ്റി വെച്ചിരുന്ന പണം ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിുന്നവര്‍ക്ക് വിവാഹത്തിന്റെ ഭാഗമായുള്ള വിരുന്ന് നല്‍കുകയായിരുന്നു. വരന്റെ പിതാവ് സിറിയന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയില്‍ അംഗമാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് വധൂവരന്‍മാര്‍ ഈ പദ്ധതിക്ക് മുന്നിട്ടിറങ്ങിയത്.

സിറിയക്കാരുടെ പുനരധിവാസം സംബന്ധിച്ച കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയ്‌ക്കൊപ്പം 110 രാജ്യങ്ങളിലധികം പ്രവര്‍ത്തിക്കുന്ന കെവൈഎം എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു സല്‍ക്കാര പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ വീടിന്റെ വാതിലിന് തൊട്ടപ്പുറത്ത് മതിയായ ഭക്ഷണം പോലും കിട്ടാതെ ഒരു കൂട്ടം ജനത വിഷമിച്ച് കഴിയുമ്പോള്‍ വിവാഹത്തിന്റെ പേരില്‍ നഷ്ടപ്പെടുന്ന പണം അനാവശ്യമാണെന്നും അതുപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുമാണ് ദവധൂവരന്‍മാര്‍ തീരുമാനിച്ചത്.

ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയയില്‍ നിന്നും പാലായനം ചെയ്ത പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ് കിളളീസില്‍ കഴിയുന്നത്.