പച്ചക്കറികള്‍ പരിശോധിക്കുമെന്ന കേരളത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി കേരളത്തിലേക്ക് കൊണ്ടുവന്ന തമിഴ്‌നാടിന്റെ പച്ചക്കറികളിലും വിഷാംശം കണ്ടെത്തി

single-img
6 August 2015

vegetables_EPS

അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികള്‍ പരിശോധിക്കുമെന്ന കേരളത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി എത്തിയ തമിഴ്‌നാടിന്റെ പച്ചക്കറികളിലും വിഷാംശം കണ്ടെത്തി. ഗുണനിലവാരം പരിശോധിക്കുന്നതിനു ഭക്ഷ്യസുരക്ഷാ വിഭാഗം നടപടികള്‍ ആരംഭിച്ചതിന്റെ പിന്നാലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിന്നു വാണിജ്യ വകുപ്പിന്റെ സഹായത്തോടെ പരിശോധിച്ച പച്ചക്കറികളിലാണ് വിഷാംശം കണ്ടെത്തിയത്.

തക്കാളി, വെണ്ടയ്ക്ക എന്നീ പച്ചക്കറികളിലാണ് വിഷാംശം കലര്‍ന്നിട്ടുണെ്ടന്ന് കണ്ടെത്തിയത്. അതിര്‍്തികളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാന കാര്‍ഷിക സര്‍വകലാശാലയിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഏതു തോട്ടത്തില്‍നിന്നാണു ഇത്തരം വിഷാംശം കലര്‍ന്ന പച്ചക്കറി എത്തുന്നുവെന്നതിനെ സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

ഓണത്തോടനുബന്ധിച്ച് കേരളത്തിലെത്തുന്ന പച്ചക്കറിയുടെ വരവില്‍ വലിയ വര്‍ധനവുണ്ടാകുമെന്നു കണ്ടുകൊണ്ടുതന്നെ പച്ചക്കറി വ്യാപാരികളുടെ ലൈസന്‍സും ഭക്ഷ്യസുര ക്ഷാ വകുപ്പു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വ്യാപാരികള്‍ തമിഴ്‌നാട്ടില്‍ നിന്നോ കേരളത്തില്‍നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്നോ ലൈസന്‍സ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നും ലൈസന്‍സ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെതിരെ കേരളം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.