ഇറക്കുമതി ചെയ്യുന്നതെല്ലാം ഉപേക്ഷിക്കുവാനാണ് ഇടതുപക്ഷക്കാര്‍ പറയുന്നതെങ്കില്‍ ആദ്യം ഉപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണെന്ന് എം. മുകുന്ദന്‍

single-img
6 August 2015

M.Mukundan

ഇറക്കുമതി ചെയ്യുന്നതെല്ലാം പേക്ഷിക്കുവാനാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതെങ്കില്‍ ആദ്യം ഉപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. മാര്‍ക്‌സും ഏംഗല്‍സും മലയാളികള്‍ അല്ലെന്നും കാറും മിക്‌സിയും മൊബൈലുമെല്ലാം പുറത്തു നിന്നു വന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇടതുപക്ഷ രാജ്ട്രീയക്കാര്‍ ആധുനിക സാഹിത്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് ആരോപണം ഉന്നയിക്കുന്നുണ്ട്. പക്ഷേ ഈ ആധുനികത കൊണ്ടുവന്നത് കാക്കനാടനും താനുമെല്ലാം ഉള്‍പ്പെടുന്ന ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരാണ്. എന്നാല്‍ തങ്ങളെ വിമര്‍ശിച്ചവര്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരാണെന്ന വൈരുധ്യം നിലനില്‍ക്കുന്നുവെന്നും മുകുന്ദന്‍ സൂചിപ്പിച്ചു.

മലയാളികളല്ല ആധുനിക സാഹിത്യത്തിലെ കഥാപാത്രങ്ങള്‍ എന്ന് ആരോപിക്കുന്നവര്‍ മലയാളിയുടെ കഥ മാത്രമല്ല മനുഷ്യന്റെ കഥയാണു പറയേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജാതിക്കും മതത്തിനും പ്രത്യശാസ്ത്രത്തിനും അതീതരായ കഥാപാത്രങ്ങളിലൂടെ മനുഷ്യരിലേക്കുള്ള യാത്രയാണ് എഴുത്തുകാര്‍ നടത്തുന്നത്. അധുനിക സാഹിത്യത്തിന് എല്ലായിടത്തും ഒരിടമുണ്ടെന്നും ഏതു ചര്‍ച്ചയിലും അതു കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ നൂറനാട് ഹനീഫിന്റെ ഒന്‍പതാം ചരമവാര്‍ഷിക അനുസ്മരണ പ്രഭാഷണവും സാഹിത്യ പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.