ആള്‍ദൈവം രാധേ മായുടെ “ചൂടൻ” ചിത്രങ്ങൾ ട്വിറ്ററിൽ:ചിത്രം പോസ്റ്റ് ചെയ്തത് ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകൻ

single-img
6 August 2015

Radhemaaആള്‍ദൈവം രധേമായുടെ “ചൂടൻ” ചിത്രങ്ങൾ ട്വിറ്ററിൽ.ചിത്രം പോസ്റ്റ് ചെയ്തത് പ്രമോദ് മഹാജന്റെ മകനും രാഷ്ട്രീയ നേതാവുമായ രാഹുല്‍ മഹാജന്‍. മിനി സ്‌കേര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണു വൈറലായത്.മുംബൈയില്‍ കഴിയുന്ന ഇവരുടെ യഥാര്‍ത്ഥ പേര് സുഖ്‌വിന്ദര്‍ കൗര്‍ എന്നാണ്. പഞ്ചാബ് സ്വദേശിനിയാണ്.

CLpqMNxUMAAvzvk

വിവാദ ആള്‍ദൈവമായ രാധേ മാ കുട്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന മൂന്നു ചിത്രങ്ങളാണ് കഴിഞ്ഞദിവസം രാഹുല്‍ ട്വിറ്ററിലിട്ടത്. ആരാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് രാഹുല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

sleep

ചിത്രങ്ങള്‍ വ്യാജമാണ് എന്ന് പറഞ്ഞ് രാധേ മായുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം വന്നു. എന്നാല്‍ ഇത് രാധേ മാ തന്നെയാണ് എന്ന് രാഹുല്‍ മഹാജന്‍ തറപ്പിച്ച് പറയുന്നു.രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആരാധകരും അനുയായികളുമുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് രാധേ മാ. മുംബൈയിലെ ബോറിവാലി കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.