കാന്‍സറിനെ കൊല്ലാന്‍ 25 രൂപയുടെ മരുന്നുമായി വൈദ്യശാസ്ത്രജ്ഞർ

single-img
6 August 2015

cancer-cells25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ അര്‍ബുദത്തെ കീഴ്‌പ്പെടുത്താമെന്ന് കൊല്‍ക്കത്തയിലെ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരുടെ കണ്ടു പിടുത്തം. ഒരു കീമോയ്ക്കു പോലും ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന ഈ കാലത്താണു 25 രൂപയ്ക്ക് കാൻസറിനുള്ള പ്രതിമരുന്നു കണ്ടുപിടിച്ചിരിക്കുന്നത്.

 

ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപ്പമയിന്‍ എന്ന മരുന്നാണ്‌ അര്‍ബുദത്തെ ഭേദപ്പെടുത്തുന്ന അത്ഭുദ മരുന്ന്‌. പാര്‍ത്ഥ ദാസ്‌ ഗുപ്‌ത, സുജീത്‌ ബാസു എന്നീ രണ്ട്‌ വൈദ്യശാസ്‌ത്രജ്‌ഞരാണ്‌ കണ്ടുപിടുത്തത്തിന്‌ പിന്നില്‍. 14 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ ഇവര്‍ ഈ മരുന്ന്‌ കണ്ടെത്തിയത്‌.

 

എലികളിൽ പരീക്ഷിച്ചു വിജയിച്ച ഈ മരുന്നു മനുഷ്യരിലും പരീക്ഷിച്ചു വിജയിച്ചാൽ കാൻസർ ചികിത്സ വളരെ ചെലവു കുറഞ്ഞതാകും.ചലനവും ഇമോഷനുകളും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ് ഒപമയിന്‍. രക്തത്തിലെ കാൻസര്‍ ബാധിച്ച കോശങ്ങൾ പടരാതെ പ്രതിരോധിക്കുവാനും അവയെ ക്രമേണ നശിപ്പിക്കുവാനും ഈ മരുന്നിനു കഴിയും. സാധാരണയായി ക്യാൻസർ കോശങ്ങൾ വളരെ വേഗം പടരുന്നു. ഡോപമയിൻ കാൻസർ ബാധിച്ച കോശങ്ങള്‍ വർധിക്കുന്നതു തടയുന്നുവെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.

 

അതേസമയം ഡോപ്പമിന്റെ ഉപയോഗം മനുഷ്യനില്‍ പ്രയോഗിച്ചാല്‍ പാര്‍ക്കിസണ്‍സ്‌ ഡിസോര്‍ഡര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ്‌ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം