യു.ഡി.എഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചന്ദ്രചൂഡന്‍

single-img
6 August 2015

Chandrachoodan

യു.ഡി.എഫില്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല ആര്‍എസ്പി നിലകൊള്ളുന്നതെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. യുഡിഎഫ് വിടുന്ന കാര്യം ആര്‍എസ്പി ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ ഇടുതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കറ സ്ഥാനം ആര്‍.എസ്.പിക്ക് നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍എസ്പി നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണന്നും ചന്ദ്രചൂഡന്‍ അറിയിച്ചു.