പ്രതിരോധരംഗത്ത് പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിച്ച് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സൗദി അറേബ്യയില്‍ ഇറങ്ങി

single-img
6 August 2015

Indian AirForce

പ്രതിരോധരംഗത്ത് പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ സൗദിയില്‍. പടിഞ്ഞാറന്‍പ്രവിശ്യയിലെ ത്വായിഫ് കിങ് ഫഹദ് വ്യോമസേനാ താവളത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സംഘത്തിന് ഹൃദ്യമായ സ്വീകരണവുമായി സൗദി അധികൃതര്‍ സന്നിഹിതരായിരുന്നു.

ബ്രീട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സുമായി ചേര്‍ന്ന് ജൂലായ് 21 മുതല്‍ അരങ്ങേറിയ വ്യോമസേനാ അഭ്യാസത്തിനുശേഷമാണ് ഇന്ത്യന്‍വ്യൂഹം സൌദിയിലെത്തിയത്. സുഖോയ് യുദ്ധവിമാനങ്ങളും സി 17 ഗ്‌ളോബ് മാസ്റ്റേഴ്‌സ് കാര്‍ഗോ, സി 130 ഹെര്‍ക്കുലിസ്, ഐ.എല്‍. 78 വിമാനങ്ങള്‍ എന്നിവയാണ് സൗദിയില്‍ ഇറങ്ങിയ വിമാനവ്യൂഹത്തില്‍ ഉള്‍പ്പെടുന്നത്.

ഇപ്പോഴത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് 2014ല്‍ കിരീടാവകാശിയായിരിക്കെ നടത്തിയ ഡല്‍ഹി സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചതാണ് ഉഭയകക്ഷി പ്രതിരോധസഹകരണ ഉടമ്പടി പ്രകാരമാണ് ഇന്ത്യ- സൗദി പ്രതിരോധ സഹകരണത്തിന് ധാരണയായത്. ഈ ബന്ധത്തെ സൗദി പ്രതിരോധ ഉടമ്പടിയിലെ നാഴികക്കല്ലായാണ് റിയാദിലെ ഇന്ത്യന്‍സ്ഥാനപതിയുെട ചുമതല വഹിക്കുന്ന ഹേമന്ത് കൊടല്‍വാര്‍ വിശേഷിപ്പിച്ചത്.