നിറത്തോക്ക് ചൂണ്ടി തങ്ങളുടെ ജീവനും രാജ്യത്തിന്റെ മാനത്തിനും വിലപറഞ്ഞ ഭീകരനെ ജീവന്‍ പണയംവെച്ച് പൊരുതി കീഴടക്കിയാണ് രാകേഷ് കുമാറും വിക്രംജീത്തും രാജ്യത്തിന്റെ അഭിമാനമായത്

single-img
6 August 2015

362391-villagers

ഇരുപത് വയസ്സുപോലും തികയാത്ത ആ കുട്ടി ഭീകരന് അറിയേണ്ടത് സുരക്ഷാഭടന്‍മാരില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയായിരുന്നു. എന്നാല്‍ മരണം മുന്നില്‍ നിന്നിട്ടും പതറാതെ രാകേഷ് കുമാറും വിക്രംജീത്തും ആ ഭീകരന് കാട്ടിക്കൊടുത്തത് തടവറയിലേക്കുള്ള വഴിയും.

കശ്മീരില്‍ ഭീകരാക്രമണത്തിനെത്തിയ ഭീകരനെ ജീവന്‍ച പണയംവെച്ച് കീഴടക്കി സൈന്യത്തിനെ ഏല്‍പ്പിച്ച രാകേഷ് കുമാറിന്റെയും വിക്രംജീത്തിന്റെയും കണ്ണുകളില്‍ ിമപ്പാള്‍ അഭിമാനത്തിളക്കമുണ്ട്. ഉദംപുര്‍ പോലീസ് കമ്മിഷണര്‍(ഡി.സി). ഷാഹിദ് ഇഖ്ബാല്‍ ചൗധരിയുടെ സാന്നിധ്യത്തില്‍ ഭീകരന്റെ ബന്ദിയില്‍ നിന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാളിയായ കഥ അവര്‍ വിവരിച്ചു.

പന്ത്രണ്ട് ദിവസം മുമ്പ്് കാശ്മീരില്‍ എത്തിയ പാക് ഭീകരന്‍ മുഹമ്മദ് നവീദ് അഞ്ച് പേരെയാണു ബന്ദികളാക്കിയത്. രാകേഷിനും വിക്രമിനുമൊപ്പം ദേശ്‌രാജ്, സുഭാഷ് ശര്‍മ, ജീവന്‍ എന്നിവര്‍ പിടിയിലായെങ്കിലും ഇടയ്ക്ക് അവര്‍ രക്ഷപ്പെടുകയായിരുന്നു. വെടിയൊച്ച കേട്ടാണു വീടിനു പുറത്തിറങ്ങിയ രാകേഷ് കണ്ടത് തോക്കുമായി നില്‍ക്കുന്ന ഭീകരശനയായിരുന്നു. അതിനു മുമ്പ് മറ്റ് നാലുപേരെ ഭീകരന്‍ പന്ദികളാക്കിയിരുന്നു.

തോക്ക് ചൂണ്ടി അഞ്ച് പേരേയും അടുത്തുള്ള സ്‌കൂളിലേക്ക് കൊണ്ടുപോയ ഭീകരന് പക്ഷേ പണി പാളി. ഏതാനും മിനിറ്റുകള്‍ക്കുശേഷം സ്‌കൂള്‍ സുരക്ഷാഭടന്മാര്‍ വളയുകയായിരുന്നു. ഇതോടെ ഭീതിയിലായ ഭീകരന്‍ സ്‌കൂളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതരാന്‍ ബന്ധികളോട് ആവശ്യപ്പെടുകയായിരുന്നു. വഴി കാണിച്ചു നല്‍കിയില്ലെങ്കില്‍ അവരേയും കുടുംബാംഗങ്ങളെയും വധിക്കുമെന്നും അവന്‍ ഭീഷണിമുഴക്കി.

വിശന്നിരിക്കുകയായിരുന്ന ഭീകരന് കൂടെയുള്ളവര്‍ ഭക്ഷണം വാഗ്ദാനം ചെയ്തു. പക്ഷേ ഇതിനിടെ ദേശ്‌രാജ്, സുഭാഷ്, ജീവന്‍ എന്നിവര്‍ രക്ഷപ്പെടുകയായിരുന്നു. അവര്‍ രക്ഷപ്പെട്ട ദേഷ്യത്തില്‍ തങ്ങള്‍ക്ക് നേരെ തിരിഞ്ഞ ഭീകരനോട് മറ്റൊരു വഴിയുമില്ലാതെ രാകേഷും വിക്രമും ഏറ്റമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

വിക്രം പെട്ടെന്നു ഭീകരന്റെ കഴുത്തില്‍ കടന്നു പിടിച്ചു. ആ നിമിഷം തന്നെ രാകേഷ് അവന്റെ തോക്കിലും പിടിച്ചു. അവരുടെ പിടിയില്‍ നിന്നും കുതറിമാറാന്‍ അവന്‍ മൂന്ന് റൗണ്ട് വെടിവച്ചു. പക്ഷേ രാകേഷ് തോക്കില്‍ മുറുക്കിപ്പിടിച്ചതിനാല്‍ വെടി പാഴാകുകയായിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ ഇല്ലാത്തതും അനുഗ്രഹമായതായി വിക്രം പറയുന്നു.

ഒടുവില്‍ സര്‍വ്വശക്തിയും സംഭരിച്ച് ഭീകരനെ കീഴടക്കിയ രാകേഷും വിക്രമും അവനെ കയറുകൊണ്ട് കെട്ടി സൈന്യത്തിന് കൈമാറുകയായിരുന്നു.