മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് എഫ്.എസ്.എസ്.എ.ഐ

single-img
5 August 2015

maggie-noodlesമാഗി നൂഡില്‍സ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ് മാഗി ന്യൂഡില്‍സെന്ന കേന്ദ്ര ഫുഡ് ടെക്‌നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സി.എഫ്.ടി.ആര്‍.ഐ) കണ്ടെത്തല്‍ എഫ്.എസ്.എസ്.എ.ഐ അംഗീകരിക്കുകയായിരുന്നു.മാഗിയുടെ അഞ്ചു സാമ്പിളുകളാണ് ഗോവ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധനയ്ക്കയച്ചത്.

പരിശോധനയില്‍ ഈയത്തിന്റെ അളവ് അനുവദനീയമായ അളവിലും താഴെയാണെന്നു കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് നെസ്ലെ ഇന്ത്യയുടെ ഉത്പന്നമായ മാഗി നൂഡില്‍സില്‍ ഈയത്തിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത് നിരോധിച്ചത്.