നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ നിലവിളക്ക് കൊളുത്താനുള്ള അവസരം ചോദിച്ച് വാങ്ങി സംവിധായകന്‍ ഫാസില്‍

single-img
5 August 2015

5122-81357-livingtogether

ചോദിച്ച് വാങ്ങി നിലവിളക്ക് കൊളുത്തി സംവിധായകന്‍ ഫാസില്‍. മുസ്ലീംലീഗിലും സമസ്തയിലും നിലവിളക്ക് കൊളുത്തുന്നതുമായി തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് ഫാസിലിന്റെ ഈ പ്രവര്‍ത്തി. ആലപ്പുഴയിലെ പാതിരപ്പള്ളി കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൊന്‍തൂവല്‍ അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടന വേളയിലാണ് ഫാസില്‍ നിലവിളക്ക് കൊളുത്താനുള്ള അവസരം സംഘാടകരോട് ചോദിച്ചു വാങ്ങിയത്.

വേദിയില്‍ വെച്ച് ഗവര്‍ണര്‍ പി. സദാശിവം, ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തിയ ശേഷം തനിക്കും കൂടി വിളക്ക് കൊളുത്താന്‍ അവസരം വേണമെന്ന് പറഞ്ഞ് ഫാസില്‍ നിലവിളക്ക് കൊളുത്തുകയായിരുന്നു. ഈ പ്രവര്‍ത്തി കെ.സി വേണുഗോപാല്‍ പ്രസംഗ മദ്ധ്യേ സൂചിപ്പിക്കുകയും ചെയ്തു. നിലവിളക്ക് കൊളുത്താന്‍ മടിയുള്ള ആളുകളുള്ള ഇക്കാലത്ത് എനിക്ക് കൂടി അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വിളക്ക് കൊളുത്തുന്നത് കൗതുകകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.