കൈയ്‌ക്കൊതുങ്ങുന്ന തുകയ്ക്ക് യാത്രാ ആവശ്യങ്ങള്‍ക്കായി ലോ ഫ്‌ളോര്‍, വോള്‍വോ ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍്ടി.സി ബസുകള്‍ എത്തും

single-img
5 August 2015

Kochi-KSRTC-Volvo-Low-Floor-City-Buses

ഇനി വിവാങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അകമ്പടിയായി കെ.എസ്.ആര്‍.ടി.സി ബസ് എത്തും. തൊട്ടടുത്തുള്ള ഡിപ്പോയില്‍ ബുക്ക് ചെയ്താല്‍ പറയുന്ന തീയതി പറയുന്ന സമയത്ത് കെ.എസ്.ആര്‍.ടി.സി ബസ് എത്തും. ബുക്ക് ചെയ്യുന്നവരെ കൊല്ലാത്ത രീതിയലുള്ള ചാര്‍ജ്ജും ബസിന് നിശ്ചയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസ് അഞ്ചു മണിക്കൂര്‍ അല്ലെങ്കില്‍ 100 കിലോമീറ്റര്‍ ഒടുന്നതിന് 8000 രൂപയാണ് ഈടാക്കുന്നത്. ആറു മണിക്കൂര്‍ അല്ലെങ്കില്‍ 150 കിലോമീറ്ററിനാണെങ്കില്‍ 10,000 രൂപയും എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ 200 കിലോമീറ്ററിന് 12,000 രൂപയും ഈടാക്കും. എട്ടു മണിക്കൂറിനോ, 200 കിലോമീറ്ററിനോ മുകളില്‍ 15,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന റേറ്റ്.

ഇതില്‍ ഡിപ്പോ മുതല്‍ ഡിപ്പോ വരെയുള്ള കിലോമീറ്ററിലാണ് ദൂരം കണക്കാക്കുന്നത്. ചര്‍ജ്ജിനൊപ്പം ഇതോടൊപ്പം 12.36 ശതമാനം സര്‍വീസ് ടാക്‌സും ബുക്ക് ചെയ്യുന്നവര്‍ അടമക്കണ്ടി വരും.

സാധാരണ ബസ് മാത്രമല്ല ലോഫ്‌ളോര്‍, വോള്‍വോ ബസുകളും സര്‍വ്വീസിന് റെഡിയാണ്. ഇവയ്ക്ക് ചര്‍ജ്ജ് കുറച്ച് കൂടും. നാലു മണിക്കൂര്‍ അല്ലെങ്കില്‍ 100 കിലോമീറ്റര്‍ യാത്രയക്ക്ായി 10,000 രൂപയാണ് ഈ ബസുകള്‍ക്ക് ഈടാക്കുന്നത്. ആറു മണിക്കൂര്‍ അല്ലെങ്കില്‍ 150 കിലോമീറ്റര്‍ യാത്രയ്ക്ക് 15,000 രൂപയും എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ 200 കിലോമീറ്റര്‍ യാഗത്രയ്ക്ക് 18,000 രൂപയും ആവശ്യക്കാര്‍ അടക്കേണ്ടി വരും.