മോശം വസ്ത്രങ്ങൾ ധരിച്ചെന്ന് കാട്ടി പതിനേഴുകാരിയെ സഹോദരൻ കൊലപ്പെടുത്തി

single-img
5 August 2015

murderമോശം വസ്ത്രം ധരിച്ച സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി.മുംബയിലെ കോൽഹാപൂരിലാണ് സംഭവം. പതിനേഴുകാരിയാണു കൊല്ലപ്പെട്ടത്.

ഇരുന്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സഹോദരി മോശം വസ്ത്രങ്ങൾ ധരിക്കുകയും ആൺകുട്ടികൾക്കൊപ്പം പാർട്ടിക്ക് പോവുകയും മറ്റും ചെയ്യുന്നത് പതിവായിരുന്നെന്നും ഇതിൽ കുപിതനായാണ് താൻ സഹോദരിയെ കൊന്നതെന്നും സഹോദരൻ പറഞ്ഞു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹോദരൻ കുറ്റം സമ്മതിച്ചു.