തിരുവനന്തപുരത്തെ എസ്എല്‍ ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ വണ്‍ തിയറ്ററില്‍ നിന്നു മാത്രം ബാഹുബലിക്ക് കിട്ടിയത് 1.4 കോടി രൂപ കളക്ഷന്‍

single-img
5 August 2015

Athira-1-768x513സ്‌പെഷ്യല്‍ എഫക്ടുകള്‍ കൊണ്ട് പ്രേക്ഷകരില്‍ വിസ്മയം തീര്‍ത്ത ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തുന്നു. തന്റെ ചിത്രത്തിന് കേരളത്തിലെ ഒരു തിയേറ്ററില്‍ നിന്നു മാത്രം ലഭിച്ച 1.4 കോടി കളക്ഷന്റെ നേട്ടം ആഘോഷിക്കുവാനാണ് രാജമൗലി തിരുവന്തപുരത്ത് എത്തുന്നത്.

തിരുവനന്തപുരത്തെ എസ്എല്‍ ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ വണ്‍ തിയറ്ററില്‍ നിന്നു മാത്രം ബാഹുബലി ഇതുവരെ നേടിയത് 1.4 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഫോര്‍ കെ പ്രൊജക്ഷനും ഏറ്റവുമധികം സാങ്കേതികമേന്മയുമുള്ള രണ്ടാമത്തെ തിയറ്ററായ ഏരീസ് പ്ലക്‌സില്‍ ഈ സിനിമ കാണാന്‍ കൂടിയാണു രാജമൗലി എത്തുന്നത്. ഏരീസ് പ്ലക്‌സ് അധികൃതര്‍ അദ്ദേഹത്തിന്റെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബാഹുബലി തിരുവനന്തപുരത്ത് കൈരളിയിലും ശ്രീപത്മനാഭയിലും റിലീസ് ചെയ്തിരുന്നുവെങ്കിലും അതിശനയെല്ലാം കടത്തിവെട്ടി പതിനാറാം ദിവസം ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ വണ്ണില്‍ നിന്നുള്ള വരുമാനം ഒരു കോടി കടക്കുകയായിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെ തിരുവനന്തപുരം നഗരസഭയ്ക്ക് ഈ സിനിമയുടെ വിനോദനികുതിയായി ഈ തിയറ്ററില്‍ നിന്നു നല്‍കിയത് 28 ലക്ഷം രൂപയാണ്.