അയാള്‍ ‘രബ്‌നേ ബനാ ദേ ജോഡി’യിലെ ഷാരൂഖല്ലേ

single-img
4 August 2015

fahad-ayaal-njanalla.jpg.image.784.410മലയാളത്തില്‍ നായകസ്ഥാനത്തുനിന്നും സംവിധായകനായുള്ള വിനീത് കുമാറിന്റെ ആദ്യ സംരഭമായ അയാള്‍ ഞാന്‍ അല്ല. രഞ്ജിത്തിന്റെ കഥയ്ക്ക് വിനീത് കുമാറിന്റെ തിരക്കഥ. പ്രദീപ് കാവുന്തറയുടെ സംഭാഷണം. അടുത്ത കാലത്തായി നിറം മങ്ങിയ ന്യൂജനറേഷന്‍ നായകന്‍മാരിലെ പ്രധാനി ഫഹദ്ഫാസില്‍ നായകന്‍.

സംവിധായകന്‍ രഞ്ജിത്തിന്റെ കഥയില്‍ നടന്‍ വിനീത് കുമാര്‍ ആദ്യമായി പരീക്ഷണം നടത്തിയപ്പോള്‍ അത് ഫഹദ് ഫാസില്‍ എന്ന നടന്റെ വിലയിടിവിന് ഒരു പരിധിവരെ തടയിടുമെന്ന് അയാള്‍ ഞാനല്ല എന്ന സിനിമ സൂചിപ്പിക്കുന്നു. അനായാസമായ അഭിനയശൈലികൊണ്ടും കോമഡി നമ്പറുകള്‍ കൊണ്ടും നായകനായ ഫഹദ് മികച്ചപ്രകടനം കാഴ്ചവച്ച ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതല്ല.

[quote arrow=”yes” align=”right”]പൂര്‍ണ്ണമായും കേരളത്തിന് വെളിയില്‍ നടക്കുന്ന സിനിമയാണ് അയാള്‍ ഞാനല്ല. ഗുജറാത്തിലും ബംഗളൂരുവിലുമായി നടക്കുന്ന കഥ. വൈകാരികമായി ചിത്രീകരിക്കേണ്ട പല സീനുകളും തെല്ലൊന്ന് മന്ദതയോടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകന് മടുപ്പുണ്ടാക്കുന്നു. [/quote]കേരളത്തില്‍ നിന്ന് നാടുവിട്ട് ഗുജറാത്തിലുള്ള അമ്മാവനൊപ്പം ജീവിക്കുന്ന പ്രകാശന്‍ എന്ന യുവാവിന്റെ കഥയാണ് സിനിമ. ടയര്‍ റീസോളിങ് നടത്തി ജീവിക്കുന്ന ഇരുവരുടെയും മറ്റൊരു ചങ്ങാതിയാണ് അരവിന്ദേട്ടന്‍. എന്നാല്‍ അമ്മാവന്‍ മരിക്കുന്നതോടെ പ്രകാശന്‍ ഒറ്റയ്ക്കാകുന്നു. കൂട്ടിന് ലക്ഷകണക്കിന് രൂപ കടവും. നാട്ടിലെ തന്റെ സ്വത്ത് വിറ്റ് കടം വീട്ടാനൊരുങ്ങുന്ന പ്രകാശന്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതും, ബാംഗ്ലൂരിലെ സുഹൃത്തിന്റെ മുറിയില്‍ എത്തിപ്പെടുന്നതും പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് അയാള്‍ ഞാനല്ല എന്ന ചിത്രം.
bg5
ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പണം അനിവാര്യമാകുകയും. സ്വയം പണയപ്പെടുത്തി പണമുണ്ടാക്കുക എന്ന അപായവഴിയിലൂടെയുള്ള ഓട്ടപ്പാച്ചില്‍. അടുത്തിടെയിറങ്ങിയ അച്ഛാദിനില്‍ ദുര്‍ഗ്ഗാപ്രസാദും ഇത്തരമൊരു ഓട്ടത്തിലൂടെ കടന്നു പോയിരുന്നു. നവസിനിമകളിലെ സ്ഥിരപ്രമേയങ്ങളിലൊന്നായ പണത്തിനായുള്ള പാച്ചിലാണ് അയാള്‍ ഞാന്‍ അല്ല.

പൂര്‍ണ്ണമായും കേരളത്തിന് വെളിയില്‍ നടക്കുന്ന സിനിമയാണ് അയാള്‍ ഞാനല്ല. ഗുജറാത്തിലും ബംഗളൂരുവിലുമായി നടക്കുന്ന കഥ. വൈകാരികമായി ചിത്രീകരിക്കേണ്ട പല സീനുകളും തെല്ലൊന്ന് മന്ദതയോടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകന് മടുപ്പുണ്ടാക്കുന്നു.

ആദിത്യ ചോപ്രയുടെ ഷാരൂഖ് ചിത്രം രബ്‌നേ ബനാ ദേ ജോഡിയാണ് വിനീത് കുമാര്‍ ഇവിടെ പരീക്ഷിച്ചത്. യുക്തിരഹിതമായ കഥാവഴിത്തിരിവിന് യാഥാര്‍ത്ഥ്യബോധമുള്ള തുടര്‍ച്ചയുണ്ടാക്കാന്‍ സംവിധായകന് പ്രയത്‌നിച്ചിട്ടുണ്ട്. ട്വിസ്റ്റിനെ അട്ടിമറിക്കുന്ന സൂപ്പര്‍ ട്വിസ്റ്റിലേക്കോ, വാണിജ്യതലങ്ങളിലേക്കോ ചൂണ്ടാതെ സ്‌ട്രൈറ്റ് ഫോര്‍വേഡ് രീതിയാണ് സംവിധായകന്‍ സ്വീകരിച്ചത്. ഫഹദ് അവതരിപ്പിച്ച പ്രകാശന്‍ എന്ന പാച്ചു പാര്‍ശവവല്‍ക്കരിക്കപ്പെട്ടവനും സ്വത്വമുണ്ടെന്ന് സിനിമ പറഞ്ഞു തീര്‍ക്കുന്നു.

തുടക്കം മുതല്‍ സിനിമയ്ക്ക് ഒരു ഒതുക്കം സ്വീകരിച്ച വിനീത്കുമാറിന് അവസാനനിമിഷങ്ങളില്‍ അത് കൈവിടേണ്ടി വന്നോ എന്ന് തോന്നിപ്പോകും. ഗുജറാത്തിലെ കച്ചിയിലെ ഉപ്പുപാടങ്ങളും, ഇടവഴികളും, ജീവിത സാഹചര്യവും ഒപ്പിയെടുക്കാന്‍ സംവിധായകന്റെ മനസ്സോളം ഛായാഗ്രാഹകന്‍ ഷാംദത്തും പരിശ്രമിക്കുന്നുണ്ട്. അത് എടുത്തു പറയേണ്ടതുമാണ്.

[quote arrow=”yes” align=”left”]ഗുജറാത്തിലെ കുടിയേറ്റക്കാരന്‍ സ്വച്ഛ് ഭാരത് റേഡിയോ പ്രഖ്യാപനം കാണാതെ പഠിച്ചതും, ഗാന്ധിജിയുടെ മണ്ണില്‍ കോണ്‍ഗ്രസുകാരന്‍ പോലും മരിക്കാന്‍ ആഗ്രഹിക്കില്ലെന്ന പ്രയോഗവും ചെറുതല്ലാത്ത തമാശ സൃഷ്ടിക്കുന്നുണ്ട്. [/quote]രഞ്ജിത്തിന്റെ ചെറിയ കഥയെ ആത്മാര്‍ത്ഥയോടെ വെള്ളിത്തിരയിലെത്തിക്കാന്‍ വിനീതിന് കഴിഞ്ഞിട്ടുണ്ട്. രസകരമായ കഥാതന്തുവിനെ പരിപോഷിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം പക്ഷേ പ്രേക്ഷകനെ വലുതായി രസിപ്പിക്കില്ല. അവാര്‍ഡ് സിനിമ പോലെ ആരംഭിച്ച് ശേഷം ചെറിയ ചില തമാശകളിലേക്ക് വഴി മാറി ഒടുക്കം ശുഭമായി അവസാനിക്കുന്നു. ബോക്‌സ് ഓഫീസ് തുടര്‍ച്ചായി പരാജങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും നടന്‍ എന്ന നിലയില്‍ ഫഹദ് ഫാസിലിന് മത്സരം നേരിടേണ്ടി വന്നിട്ടില്ല. സ്വയം പരിശീലിപ്പിച്ചെടുത്ത ഒരു അഭിനയശൈലിയിലൂടെ ഫഹദ് സാധ്യമാക്കുന്ന നിയന്ത്രിതാഭിനയത്തിന്റെ സൂക്ഷ്മസൗന്ദര്യമാണ് സിനിമകള്‍ക്കൊപ്പം ഫഹദും കയ്യടി നേടിയിരുന്നതിന്റെ കാരണം.

ഗുജറാത്തിലെ കുടിയേറ്റക്കാരന്‍ സ്വച്ഛ് ഭാരത് റേഡിയോ പ്രഖ്യാപനം കാണാതെ പഠിച്ചതും, ഗാന്ധിജിയുടെ മണ്ണില്‍ കോണ്‍ഗ്രസുകാരന്‍ പോലും മരിക്കാന്‍ ആഗ്രഹിക്കില്ലെന്ന പ്രയോഗവും ചെറുതല്ലാത്ത തമാശ സൃഷ്ടിക്കുന്നുണ്ട്. ഇന്നില്ലാത്തവന് എന്ത് നാളെ എന്ന പ്രയോഗത്തിലൂടെ നായകന്റെ ജീവിത സാഹചര്യം മനസിലാക്കാന്‍ സാധിക്കും.

നായികമാരായെത്തിയ മൃദുല മുരളിയും ദിവ്യ പിള്ളയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
രഞ്ജി പണിക്കര്‍, ടിനി ടോം, സിജോയ് വര്‍ഗീസ്, ശ്രീകാന്ത് മേനോന്‍, ശ്രീകുമാര്‍, നോബി, ജിന്‍സ് ഭാസ്‌കര്‍, ബാബു അന്നൂര്‍, അനില്‍ അലാസന്‍ നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഗുജറാത്തി ഗാനങ്ങളും ഈണങ്ങളുമായി മനു രമേശ് ഒരുക്കിയ സംഗീതവും മികച്ചു നില്‍ക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതായി. മനോജിന്റെ ചിത്രസംയോജനവും സിനിമയോട് നീതിപുലര്‍ത്തി.