2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാന്‍ തന്നെയാണെന്ന് പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ താരിഖ് ഖോസയുടെ വെളിപ്പെടുത്തല്‍

single-img
4 August 2015

NYT2008112822242898C

2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാന്‍ തന്നെയാണെന്ന് പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ താരിഖ് ഖോസ. പാക്കിസ്ഥാനിലെ ഡോണ്‍ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസേ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്ഥാനില്‍ നിന്നാണ്. അതില്‍ പങ്കെടുത്ത അജ്മല്‍ അമീര്‍ കസബ് പാക്കിസ്ഥാന്‍കാരനായിരുന്നുവെന്നും സിന്ധ് പ്രവിശ്യയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയിരുന്നതെന്നും ഖോസേ പറയുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത് ലഷ്‌കര്‍ ഇ തോയിബയാണ്. പത്തോളം പേരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നും ഖോസെ ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നു.

ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദേശ നിര്‍മിത ബോട്ടിലാണ് തീവ്രവാദികള്‍ മുംബൈയിലെത്തിയത്. ലാഹോര്‍ വഴി കറാച്ചിയില്‍ ബോട്ട് എത്തിക്കുകയായിരുന്നു. ആക്രമണത്തിന് തീവ്രവാദികള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതായും ഖോസെ ലേഖനത്തില്‍ പറയുന്നുണ്ട്.