സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ ജീവിത മാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണസമയത്തുള്ള സമ്പാദ്യം ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളും യുവജനങ്ങളുടെ സ്‌നേഹവും മാത്രമായിരുന്നുവെന്ന് സന്തതസഹചാരി

single-img
4 August 2015

President Dr. APJ Abdul Kalam addressed the Nation on the eve of his demitting the office of the President of India from Rashtrapati Bhavan on July 24, 2007. RB Photo

സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ ജീവിത മാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണസമയത്തുള്ള സമ്പാദ്യം ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളും യുവജനങ്ങളുടെ സ്‌നേഹവും മാത്രമായിരുന്നുവെന്ന് സന്തതസഹചാരിയായ വി. പൊന്‍രാജ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി പൊന്‍രാജ് കലാമിനൊപ്പം സേവനമനുഷ്ടിച്ച് വരികയായിരുന്നു.

കലാമിന്റെ ഉടമസ്ഥതയില്‍ ബാംഗ്ലൂരില്‍ ചില സ്വത്തുവകകള്‍ ഉണ്ടായിരുന്നുവെങ്കിലും ചില കാരണങ്ങള്‍ക്കൊണ്ട് അദ്ദേഹം അത് ഉപേക്ഷിച്ചിരുന്നുവെന്നും പൊന്‍രാജ് വെളിപ്പെടുത്തി. എന്നാല്‍ ആര്‍ക്കെങ്കിലും തന്റെ സ്വത്തുക്കള്‍ കലാം ഇഷ്ടദാനമായി നല്‍കിയതായി തനിക്കറിയില്ലെന്നും പൊന്‍രാജ് പറഞ്ഞു.

കലാമിന്റെ സ്വന്തമായുള്ള ബുക്കുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ ആരെയാണ് അവകാശിയായി അദ്ദേഹം കരുതിയിരിക്കുന്നതെന്നും തനിക്കറിയില്ലെന്നും ഈ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് തീരുമാനിക്കുമെന്നും പൊന്‍രാജ് പറഞ്ഞു.

മരണമടയുന്ന ദിനം കുട്ടികളെ അഭിസംബോദന ചെയ്യുന്നതിനായി ഷില്ലോങില്‍ പടികള്‍ കയറുന്നതിനിടയില്‍ അദ്ദേഹം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പ്രബന്ധം അവതരിപ്പിക്കുന്നതില്‍നിന്നും പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും പൊന്‍രാജ് പറഞ്ഞു. അല്‍പ്പനേരം വിശ്രമിച്ചതിന് ശേഷം വേദിയിലെത്തിയ കലാം അവിടെ കഴുഞ്ഞുവീഴുകയായിരുന്നു.