ജോലിയില്ലാതെ വേതനമില്ല എന്ന നയം സാധാരണക്കാര്‍ക്ക് മാത്രമല്ല രാജ്യത്തെ എം.പിമാര്‍ക്കും കൂടി ബാധകമാക്കണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ

single-img
4 August 2015

lok-sabha-480

ജോലിയില്ലാതെ വേതനമില്ല എനന് നയം സാധാരണക്കാര്‍ക്ക് മാത്രമല്ല രാജ്യത്തെ എം.പിമാര്‍ക്കും കൂടി ബാധകമാക്കണമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ. കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയിലുള്ളപോലെ തൊഴില്‍ ചെയ്തില്ലെങ്കില്‍ വേതനം നല്‍കരുതെന്ന വ്യവസ്ഥ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജോലിയൊന്നും ചെയ്തില്ലെങ്കില്‍ വേതനം കൈപ്പറ്റാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മഹേഷ് ശര്‍മ്മ അറിയിച്ചു.