സര്‍ക്കാറിന് എതിരായ പ്രസ്താവനകളും പോസ്റ്റുകളും നിയന്ത്രിക്കാന്‍ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.അശ്ലീല സൈറ്റുകളെന്ന പേരില്‍ രാജ്യത്തെ 857 സൈറ്റുകൾ നിരോധിച്ചതിനു പിന്നാലെയാണു തങ്ങൾക്കനുകൂലമല്ലാത്ത വാർത്തകൾ വരുന്ന വെബ്സൈറ്റുകൾ നിരോധിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.
സർക്കാർ വിരുദ്ധ പോസ്റ്റുകൾ നിരീക്ഷിക്കാനും നിരോധിക്കാനും ഓബുഡ്‌സ്മാനെ നിയോഗിക്കാനും സര്‍ക്കാര്‍ നിക്കം നടത്തുന്നുണ്ട്.പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന സർക്കാർ വിരുദ്ധ പോസ്റ്റുകൾ സർക്കാരിനു നീക്കം ചെയ്യാനാകും