മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനം

single-img
3 August 2015

wayanad_tourism1

സര്‍ക്കാര്‍ ഭൂമിയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കൈയേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കി റവന്യൂ വകുപ്പ് അസാധാരണ വിജ്ഞാപനം പുറത്തിറക്കി. മലയോരമേഖലയിലെ കൈയേറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയമസസധുത നല്കിയിരിക്കുന്നത്. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് മാത്രമേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. അസാധാരണ ഗസറ്റ് വിജ്ഞാപനമായി ഇറക്കിയിരിക്കുന്ന ഇതില്‍ ഭൂമി പതിച്ചു കിട്ടിയാല്‍ 25 വര്‍ഷത്തേക്കു ഭൂമി കൈമാറ്റം ചെയ്യാന്‍ ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റിയിട്ടുണ്ട്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാതെയാണു സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമികളില്‍ അടുത്ത കാലത്തുണ്ടായ വലിയ തോതിലുള്ള കൈയേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. മലയോര ഖേലകളില്‍ പിടിമുറുക്കിയിരിക്കുന്ന ഭൂമാഫിയയെ വന്‍തോതില്‍ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതുവഴി വന്‍ അഴിമതിയാണ് നടക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

തീരപ്രദേശത്തുള്ളവര്‍ക്കു പതിറ്റാണ്ടുകളായി പട്ടയം നല്‍കാതെ മലയോര ഖേലയിലെ കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ഖേദകരമെന്നു ടി.എന്‍. പ്രതാപന്‍ എംഎല്‍എ പറഞ്ഞു. തീരദേശ മേഖലയിലുള്ളവരോടും മലയോരവാസികളോടും സര്‍ക്കാരിനു രണ്ടു നീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.