ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ദക്ഷിണേന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി നാലാഴ്ച കൊണ്ട് നേടിയത് 500 കോടി രൂപ

single-img
3 August 2015

Bahubali-Movie-War-01637

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ദക്ഷിണേന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി നാലാഴ്ച കൊണ്ട് നേടിയത് 500 കോടി രൂപ. എസ്.എസ്. രാജമൗലിയുടെ ഈ ചിത്രം 500 കോടി ക്ലബിലെത്തിയ ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ്. ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ്.

അമീര്‍ഖാന്റെ ‘പികെ’ നേടിയ 754 കോടി രൂപയുടെ കളക്ഷന്‍ റിക്കാര്‍ഡ് ബാഹുബലി തകര്‍ക്കാനാണു സാധ്യതയെഎന്ന് വിദഗ്ദര്‍ കരുതുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ബാഹുബലി തനിക്കു വലിയ പ്രചോദനമായെന്നും ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു ചുവടു മുന്നോട്ടു വയ്ക്കാന്‍ തയാറായെങ്കില്‍ മാത്രമേ ആകാശത്തോളം ഉയരാന്‍ കഴിയുകയുള്ളെന്നും ഷാരൂഖ് ട്വിറ്ററില്‍ ബാറുബലിയെ പ്രശംസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരുന്നു.

പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമായ ബാഹുബലിയുടെ 500 കോടി ആഘോഷങ്ങളുടെ ഭാഗമായി സംവിധായകന്‍ എസ്.എസ്. രാജമൗലി ഉള്‍പ്പെടുന്ന പുതിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.