മഹാത്മാഗാന്ധി ബ്രിട്ടന്റെയും സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ഏജന്റുമാരായിരുന്നുവെന്നുള്ള സുപ്രീംകോടതി മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തില്‍ തെറ്റൊന്നുമില്ലെന്ന് സുപ്രീംകോടതി

single-img
3 August 2015

Rajya-Sabha-adjourned-till-noon-over-Justice-Markandey-Katjus-allegations
സുപ്രീംകോടതി മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ മഹാത്മാഗാന്ധി ബ്രിട്ടന്റെയും, സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെയും ഏജന്റുമാരാണെന്നുള്ള പരാമര്‍ശത്തെ അപലപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പ്രമേയത്തില്‍ തെറ്റൊന്നുമില്ലെന്ന് സുപ്രീംകോടതി. ഇത്തരം പ്രസ്താവനകള്‍ പൊതുഇടങ്ങളില്‍ നടത്തുമ്പോള്‍ അതിനെതിരേയുള്ള വിമര്‍ശനങ്ങളെയും കട്ജു പ്രതീക്ഷികക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

മാര്‍ച്ചിലാണ് കട്ജു തന്റെ ഫേസ്ബുക്കില്‍ ിത് സ
ബന്ധിച്ച് പോസ്റ്റിട്ടത്. ഇതിനെ തുടര്‍ന്ന് രാജ്യസഭയും, ലോക്‌സഭയും കട്ജുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കുകയായിരുന്നു. ഇതിനെതിരേ കട്ജു സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് കോടതിയുടെ പരാമര്‍ശം നട്തിയത്.

പ്രസ്തുത ഹര്‍ജിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ പാര്‍ലമെന്റ് പ്രമേയം പാസാക്കുകയായിരുന്നുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും കട്ജു ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമേ പ്രമേയം പാസാക്കുവാന്‍ സഭകള്‍ക്ക് അധികാരമുള്ളുവെന്നും കട്ജു ചൂണ്ടിക്കാണിച്ചിരുന്നൂ. എന്നാല്‍ സുപ്രീംകോടതി കട്ജുവിന്റെ ഈ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു.