ഇടുക്കി ഹില്‍വ്യൂ തടാകത്തിലെത്തുന്നവര്‍ക്ക് ഇനി പെഡല്‍ ബോട്ടിലുള്ള സഞ്ചാരം ആസ്വദിക്കാം

single-img
3 August 2015

DSC_1002

ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ എട്ടുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന ബോട്ടിംഗ് സംവിധാനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇടുക്കി ടൂറിസം രംഗത്ത് കുതിക്കാനൊരുങ്ങുന്നു. ഹില്‍വ്യൂ പാര്‍ക്കിലെ കൃത്രിമ ജലാശയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി പെഡല്‍ ബോട്ടില്‍ യാത്ര ചെയ്യാം. വെറും അമ്പത് രൂപ നല്‍കി മനോഹാരിതയുടെ പറദീസയായ ഹില്‍വ്യു പാര്‍ക്കിനെ ഇനി തൊട്ടറിയാം.

ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി അധികൃതര്‍ ലൈഫ് ഗാര്‍ഡിനെയും നിയമിച്ചിട്ടുണ്ട്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഓണത്തോടനുബന്ധിച്ച് എത്തുന്നതിനാല്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ലൈഫ് ഗാര്‍ഡുകളെ നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി ഡാമില്‍ രണ്ടുപേരെയും പഴയമൂന്നാര്‍ വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളില്‍ ഓരോ ഗാര്‍ഡുമാരേയും സഞ്ചാരികളുടെ സുക്ഷയ്ക്കായി നിയമിച്ചിരിക്കുകയാണ്.

ബോട്ടിംഗിനായി ഹില്‍വ്യൂ പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കില്‍ നിന്നു തന്നെ ബോട്ടിംഗിന്റെ ടിക്കറ്റ് ലഭിക്കും. മഴ സമയഗമായതിനാല്‍ സഞ്ചാരികളുടെ എണ്ണത്തിലുള്ള കുറവുകൊണ്ട് മാറ്റിയിട്ടിരിന്നു രണ്ട് ബോട്ടുകള്‍ വരുന്ന ഞായറാഴ്ച മുതല്‍ മാട്ടുപ്പെട്ടി ഡാമില്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

പഴയ മൂന്നാറില്‍ ഓണത്തിന് മുന്‍പായി 11 സീറ്റുകളോടുകൂടിയ ബോട്ടിന്റെ സര്‍വീസും ആരംഭിക്കും. മഴക്കാലം മാറുന്നതോടുകൂടി ഓണം ആഘോഷിക്കാനും മറ്റും മൂന്നാറിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.