അബ്ദുള്‍ കലാമിന് ആദരമര്‍പ്പിച്ച് ട്രെയിനും

single-img
3 August 2015

Q14

പാമ്പന്‍ പാലത്തിന്റെയും പാസഞ്ചറിന്റെയും അഭിവാദ്യം ഏറ്റുവാങ്ങിയാണ് രാമേശ്വരത്തിന്റെ പ്രിയപുത്രനും ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിയുമായിരുന്ന ഡോ എ.പി.ജെ അബ്ദുല്‍ കലാം ഓര്‍മ്മയിലേക്ക് മറഞ്ഞത്. ഖബറടക്ക ദിവസം രാവിലെ 6.55 നു മധുരയില്‍ നിന്നു രാമേശ്വരത്തേക്കു പുറപ്പെട്ട 56723- പാസഞ്ചര്‍ ട്രെയിന്‍ പത്തരയോടെ പാമ്പന്‍ പാലത്തില്‍ എത്തിയപ്പോള്‍ മൂന്നു മിനുട്ടോളം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി മുന്‍ രാഷ്ട്രപതിക്ക് ആദരമര്‍പ്പിക്കുകയായിരുന്നു.

ട്രയിനിന്റെ ഈ അപൂര്‍വ്വ ആദരമര്‍പ്പിക്കലിന് സംസ്‌കാര ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെല്ലാം സാക്ഷികളായി. മാത്രമല്ല തിരികെ 11.50 നു മധുരയിലേക്കു പോകേണ്ട ഈ ട്രെയിന്‍ ഖബറടക്കം കഴിയാന്‍ വേണ്ടി വൈകിപ്പിക്കകൂടി ചെയ്തപ്പോള്‍ പാമ്പന്‍ പാലത്തിന്റെയും പാസഞ്ചറിന്റെയും ജീവന്‍ നിലനിര്‍ത്തിയ വയക്തിയോടുള്ള അപൂര്‍വ്വ ആദരമായി അത് മാറുകയായിരുന്നു.

അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് രാമേശ്വരം പാത ബ്രോഡ്‌ഗേജാക്കാന്‍ വന്‍തുക വേണ്ടിവരുമെന്നു മനസിലാക്കി റയില്‍വേ പാമ്പന്‍ റയില്‍പാലം ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ തന്റെ ബാല്യ സ്മൃതികള്‍ ഉറങ്ജിക്കിടക്കുന്ന പാലം നിലനിര്‍ത്തണമെന്ന അന്നത്തെ രാഷ്ട്രപതികൂടിയായ കലാമിന്റെ ആഗ്രഹതെ് തുടര്‍ന്ന് നിലവിലുള്ള പാലം ഇന്ത്യന്‍ റയില്‍വേ ബ്രോഡ്‌ഗേജാക്കി മാറ്റുകയായിരുന്നു.

പണിപൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും അബ്ദുള്‍ കലാമായിരുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്കും പാമ്പന്‍ പാലത്തിനുമുള്ള ഈ കടപ്പാടാണ് സംസ്‌കാര ദിവസം പാസഞ്ചര്‍ ഹോണ്‍ മുഴക്കി ആദരമര്‍പ്പിച്ച് വീട്ടിയത്.