നടി ശില്പയുടെ മരണത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റിനു ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ്; അന്വേഷണം പോലീസ് അട്ടിമറിക്കുന്നു

single-img
3 August 2015

Shilpa-actressസിനിമാ സീരിയല്‍ നടി ശില്പയുടെ മരണത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റിനു ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജിയുടെ വെളിപ്പെടുത്തല്‍.അന്വേഷണം പോലീസ് അട്ടിമറിക്കുകയാണെന്നും ഷാജി പറഞ്ഞു.സെക്സ് റാക്കറ്റുമായി മരണത്തിന് ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജി പൊലീസിന് മൊഴി നൽകിയിട്ടും ലിജിനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ കേസ് ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഒരു യുവാവിനും ശില്‍പയുടെ കൂട്ടുകാരിക്കുമുള്ള പങ്ക് മറച്ചു വയ്ക്കാനാണ് പൊലീസ് ശ്രമിക്കുകയാണന്നാണ് ഷാജി പറയുന്നത്. . കൂട്ടുകാരി വളരെ നിര്‍ബന്ധിച്ചിട്ടാണ് കഴിഞ്ഞ 18ന് ഒരു സുഹൃത്തിന്റെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശില്‍പ പോയത്. ആ പാര്‍ട്ടിയില്‍ ആണ്‍സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന കാര്യം പറഞ്ഞിരുന്നില്ല

വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനൊപ്പം മുമ്പ് ശില്‍പ ഡാന്‍സ് ട്രൂപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് ശില്‍പയെ ഈ യുവാവ് വശീകരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് പിന്‍തിരിപ്പിക്കുകയായിരുന്നു. ഈ യുവാവാണ് കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ കൂട്ടുകാരിക്കൊപ്പം വന്നത്.

ശില്പ മരിച്ച ദിവസവും കരമന പൊലീസ് സ്‌റ്റേഷനില്‍ ഈ യുവാവ് വന്നിരുന്നു. സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് യുവാവെന്ന് ശില്‍പയുടെ പിതാവ് പറയുന്നു.