ബ്രയിന്‍ ട്യൂമര്‍ ബാധിച്ച മൂന്നു വയസ്സുകാരി അഞ്ജന വിടപറഞ്ഞു; കരളും വൃക്കകളും തകരാറിലായ അഞ്ചു വയസ്സുകാരന്‍ അനില്‍രാജ് ഉള്‍പ്പെടെ മൂന്ന പേര്‍ക്ക് പുതുജീവിതം നല്‍കിക്കൊണ്ട്

single-img
3 August 2015

16430_715906

ബ്രയിന്‍ ട്യൂമര്‍ ബാധിച്ച മൂന്നു വയസ്സുകാരി അഞ്ജന (കല്ല്യാണി) വിടപറഞ്ഞു; കരളും വൃക്കകളും തകരാറിലായ അഞ്ചു വയസ്സുകാരന്‍ അനില്‍രാജ് ഉള്‍പ്പെടെ മൂന്ന പേര്‍ക്ക് പുതുജീവിതം നല്‍കിക്കൊണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം കരകുളം സ്വദേശി അജിത്തിന്റെ മകള്‍ അഞ്ജനയാണ് മൂന്നുപേര്‍ക്ക് പുതു ജീവനേകി യാത്രയായത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കരളും വൃക്കകളും തകരാറിലായ അനില്‍രാജിന് പുതു ജീവനായി ഇനി അഞ്ജനയുടെ അവയവങ്ങള്‍ തുടിക്കും. സര്‍ക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് അവയവങ്ങള്‍ സ്വീകരിക്കാനുള്ള വ്യക്തികളെ കണ്ടെത്തിയത്. സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്കാണ് അഞ്ജനയുടെ കണ്ണുകള്‍ ദാനം ചെയ്തത്. ഇനി ഇവ രണ്ടുപേരില്‍ പ്രകാശിക്കും.

ഇന്നലെ ഉച്ചയോടെയാണ് ചെറുപ്രായത്തില്‍ തന്നെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ജനയുടെ മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവ ദാനത്തിന് മാതാപിതാക്കള്‍ സമ്മതമറിയിച്ചതനുസരിച്ച് അധികൃതര്‍ നടപടികളാരംഭിക്കുകയായിരുന്നു. സംസ്ഥാനശത്ത അവയവദാതാക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയോടെ അഞ്ജനയുടെ ഈ മഹാദാനം എന്നും ജനഹൃദയങ്ങളില്‍ ഓര്‍മ്മിക്കപ്പെടും.