ഇക്കഴിഞ്ഞ റംസാന്‍ മാസത്തില്‍ ഹറം സന്ദര്‍ശിച്ചത് 2.6 കോടി ഉംറ തീര്‍ത്ഥാടകര്‍

single-img
3 August 2015

IMG-Masjid-al-Haram-93ഇക്കഴിഞ്ഞ റംസാന്‍ മാസത്തില്‍ ഹറം സന്ദര്‍ശിച്ചത് 2.6 കോടി ഉംറ തീര്‍ത്ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ കാര്യത്തില്‍ 4.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മക്ക ഗവര്‍ണറുടെ ഉപദേശകന്‍ ഹിഷിം അല്‍ ഫലാഹ് ആണ് ഇക്കാര്യമുള്‍പ്പെട്ട പ്രസ്താന പുറപ്പെടുവിച്ചിരിക്കുന്നത്.

ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും പ്രാധാന്യമേറിയ പള്ളികളില്‍ ഒന്നാണ് മസ്ജിദുല്‍ ഹറം എന്ന ഗ്രാന്റ് മോസ്‌ക്. റംസാന്റെ ആദ്യ പത്ത് ദിവസത്തിനുളളില്‍ തന്നെ എണ്‍പത് ലക്ഷത്തോളം ആളുകള്‍ ഹറം സന്ദര്‍ശിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റംസാന്‍ കാലത്ത് അറുപത്തിയാറ് ലക്ഷം വാഹനങ്ങളാണ് ഹറമില്‍ പാര്‍ക്ക് ചെയ്തത്. വാഹന വരവിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ പതിനഞ്ച് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.