ആർ.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

single-img
2 August 2015

download (3)കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക്  കത്തു നൽകി.  വാളകം ആർ.വി.വി.എച്ച്.എസിലെ പ്രധാനാദ്ധ്യാപിക കെ.ആർ. ഗീതയെ, കോടതി ഉത്തരവുണ്ടായിട്ടും സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കാൻ സ്കൂളിന്റെ ഉടമസ്ഥനായ പിള്ള തയ്യാറാവുന്നില്ലെന്ന് വി.എസ് കത്തിൽ പറയുന്നു . ഗീതയേയും ഭർത്താവ് കൃഷ്ണകുമാറിനെയും ബാലകൃഷ്ണപിള്ള ദ്രോഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഗീതയുടെ സസ്പെൻഷൻ റദ്ദാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നും വി എസ് ആവശ്യപ്പെടുന്നു