എസ് ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍

single-img
2 August 2015

download (1)മലയാളി താരം എസ് ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് താക്കൂര്‍ ഇകാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ക്രിമിനല്‍ നടപടികളില്‍ നിന്ന് താരങ്ങള്‍ മുക്തരായെങ്കിലും ബിസിസിഐ അച്ചടക്ക നടപടികള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നാണ് സിഎന്‍എന്‍ ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് താക്കൂര്‍ വ്യക്തമാക്കുന്നത്.

ശ്രീശാന്തിനെ കൂടാതെ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് ഐപിഎല്‍ കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്.