ഗുഡ്ഗാവില്‍ ഒമ്പതാംക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍

single-img
2 August 2015

rape victim_2_2_0ഗുഡ്ഗാവില്‍ ഒമ്പതാംക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. കേസില്‍ പെണ്‍കുട്ടിയുടെ മറ്റൊരു സഹപാഠി ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് തിരയുന്നു. സ്‌കൂളില്‍ നിന്ന് മടങ്ങും വഴി ഓട്ടോയിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.സംഭവം പുറത്തു പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.