നിലവിളക്ക് കത്തിക്കില്ലെന്ന് മന്ത്രി പി.കെ അബ്ദുറബ്ബ്‌

single-img
2 August 2015

download (1)നിലവിളക്ക് കത്തിച്ച് ഒരു ചടങ്ങും ഉദ്ഘാടനം ചെയ്യില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് .പാര്‍ട്ടി നിലപാട് തന്നെയാണ് തന്റേതെന്നും അബ്ദു റബ്ബ് പറഞ്ഞു.നിലവിളക്ക് കത്തിക്കുന്ന കാര്യത്തിൽ മുൻഗാമികൾ കാണിച്ച വഴികളിലൂടെയാണ് താനും സ‌‌ഞ്ചരിക്കുന്നത്. ഇതു സംബന്ധിച്ച വിവാദത്തിൽ താൻ ഒറ്റപ്പെട്ടിട്ടില്ലെന്നും തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.