സംസ്ഥാനത്ത് നാളെ മുതല്‍ മാട്ടിറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തും

single-img
2 August 2015

downloadസംസ്ഥാനത്ത് നാളെ മുതല്‍ മാട്ടിറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. കന്നുകാലികളെ കൊണ്ടുവരുന്നതില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കാലിക്കച്ചവടക്കാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
തമിഴ്നാട്ടിലെ കാലിക്കച്ചവടക്കാര്‍ കഴിഞ്ഞ 19 മുതല്‍ നടത്തുന്ന സമരം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്എല്ലാ ഇറച്ചിക്കടകളും അടച്ചിട്ടുള്ള സമരത്തിന് കേരളത്തിലെ വ്യാപാരികളുടെ തീരുമാനം.
ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും വ്യാപാരികള്‍ ഇന്നലെ തമിഴ്നാട്ടില്‍ യോഗം ചേര്‍ന്നിരുന്നു.