ജെ.എസ്‌.എസ്‌. ജില്ലാ കമ്മിറ്റി ഓഫീസിന്റെ കൈവശാവകാശം സംബന്ധിച്ചു തെളിവ്‌ ആവശ്യപ്പെട്ട്‌ കെ.ആര്‍. ഗൗരിയമ്മയ്‌ക്ക്‌ ആര്‍.ഡി.ഒയുടെ നോട്ടീസ്‌

single-img
2 August 2015

gouriamma759തിരുവനന്തപുരത്തെ ജെ.എസ്‌.എസ്‌. ജില്ലാ കമ്മിറ്റി ഓഫീസിന്റെ കൈവശാവകാശം സംബന്ധിച്ചു തെളിവ്‌ ആവശ്യപ്പെട്ട്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയ്‌ക്ക്‌ ആര്‍.ഡി.ഒയുടെ നോട്ടീസ്‌. അതേസമയം ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെ എ.എന്‍. രാജന്‍ബാബുവും കെ.കെ. ഷാജുവും ശ്രമിച്ചാല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനുമുന്നില്‍ മരണംവരെ നിരാഹാരമിരിക്കുമെന്നു ഗൗരിയമ്മ. പാര്‍ട്ടി ഓഫീസുകള്‍ തന്റെ പേരിലുള്ളതും താന്‍ ജനറല്‍ സെക്രട്ടറിയായിട്ടുളള ജെ.എസ്‌.എസിനുവേണ്ടി വാങ്ങിയിട്ടുള്ളതുമാണ്‌. ഈ ഓഫീസിനു മേല്‍ അവകാശവാദം ഉന്നയിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്ന്‌ ഗൗരിയമ്മ പറഞ്ഞു.