പെട്രോൾ,ഡീസൽ വില കുറച്ചു

single-img
1 August 2015

downloadപെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. വെള്ളിയാഴ്ച ചേർന്ന എണ്ണക്കന്പനികളുടെ അവലോകന യോഗമാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് എണ്ണക്കന്പനികൾ ഇന്ധന വില കുറച്ചത്. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 23.50 രൂപയും കുറച്ചിട്ടുണ്ട്.ഈ മാസം 15നാണ് നേരത്തെ വിലകുറച്ചത്. അന്ന് രണ്ട് രൂപയാണ് കുറച്ചത്.