ആയുര്‍വേദവും വര്‍ഷകാല ചികിത്സയും

single-img
1 August 2015

Kerala-Ayurveda-Treatment

പരമ്പരാഗതമായി കേരളസംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒരു ജീവിതചര്യ അഥവാ ചികിത്സാക്രമമെന്ന രീതിയായാണ് നാം വര്‍ഷകാല ചികിത്സയെ മനസ്സിലാക്കേണ്ടത്. ഈ കാലത്ത് പെയ്യുന്ന ശക്തമായ മഴയും തുടര്‍ന്നുണ്ടാകുന്ന ഭക്ഷ്യക്ഷാമവും മറ്റും കണക്കിലെടുത്തി’ാവണം പഴമക്കാര്‍ ഈ മാസത്തെപഞ്ഞമാസമെന്നു വിളിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ ഇത് ആയുര്‍വേദ ചികിത്സകളുടേയും കര്‍ക്കിടകക്കഞ്ഞി സേവിക്കുന്നതിനും ഉതകുന്ന ഒരു സമയമായി മാറിയിരിക്കുന്നു. ഇന്ന് നിരവധി സംഘടനകള്‍, ഔഷധ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവര്‍ സംസ്ഥാനത്ത് ഗ്രാമ-നഗര ഭേദമെന്യെ ഔഷധക്കഞ്ഞി വിതരണത്തിന്റെ തിരക്കിലാണ്.

പൗരാണിക കാലംമുതല്‍ക്കേ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ ഈ കാലത്തെ ശരീരശുദ്ധിക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള കാലഘ’മായി പ്രതിപാദിക്കുന്നു. ശരീരത്തിലെ ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയും പകര്‍ച്ചവ്യാധികളുടെ ഉല്‍പ്പത്തിയും കണക്കിലെടുത്ത് നാം അനുവര്‍ത്തിക്കേണ്ട ജീവിതചര്യയും ക്ഷണക്രമങ്ങളും ഭാരതീയ വൈദ്യശാസ്ത്രത്തില്‍ പറയുന്നു. പൊതുവെ വര്‍ഷകാല ചികിത്സകൊണ്ട് നാം ലക്ഷ്യം വയ്ക്കുന്നത് ത്രിദോഷ ശമനമാണ്.

ശരീരത്തിലെ ദോഷങ്ങളെ പുറന്തള്ളി ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു ചികിത്സാ പ്രക്രിയയാണ് വര്‍ഷകാല ചികിത്സ. വര്‍ഷകാലത്ത് അന്തരീക്ഷത്തിലുണ്ടാകുന്ന ഈര്‍പ്പം പൊതുവേ ശരീരത്തിന്റെ ഓജസ്സിനെ ദോഷകരമായി ബാധിക്കാറുണ്ട്. തന്മൂലം ശ്വാസതടസ്സവും ക്ഷീണവും അനുഭവപ്പെ’ു കാണാറുണ്ട്. വര്‍ഷകാലത്ത് ശരീരത്തിലെ സപ്തധാതുക്കള്‍ വളരെ മൃദുവായും, പാകപ്പെടുകയും ചെയ്യുന്നതുവഴി, കര്‍ക്കിടകചികിത്സയ്ക്ക് അനുചിതമായി ശരീരത്തെ ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ കാലം ആത്മപരിശോധനയ്ക്കും ഔഷധസേവനത്തിനും വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണ്.

വര്‍ഷകാല ചികിത്സകളും ആഹാര ക്രമങ്ങളും

വര്‍ഷകാല ചികിത്സകളില്‍ പ്രധാനമായും സ്‌നേഹപാനം, അഭ്യംഗം, നസ്യം, പിഴിച്ചില്‍, ധാര, വിരേചനം, തര്‍പ്പണം, കര്‍ണ്ണപൂരണം തുടങ്ങിയ ചികിത്സാവിധികള്‍ ശാരീരിക അവസ്ഥയ്ക്കനുചിതമായി വൈദ്യനിര്‍ദ്ദേശപ്രകാരം ചെയ്യേണ്ടതാണ്.
കര്‍ക്കിടക്കഞ്ഞി കൂടാതെ ചില പഥ്യാഹാരങ്ങളെക്കുറിച്ചും ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയി’ുണ്ട്.
1. ഖരഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി പാനീയങ്ങള്‍ ശീലമാക്കുക.
2. പച്ചക്കറികള്‍, സലാഡുകള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3. ദിവസവും രണ്ടു ലിറ്റര്‍ വെള്ളം (തിളപ്പിച്ചാറിയ വെള്ളം) കുടിക്കുക.
4. മാംസാഹാരം, പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
5. ആവശ്യാനുസരണം ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതുവഴി ദഹനക്കുറവിന് പരിഹാരമുണ്ടാകുന്നു.
6. എരിവും പുളിയും ചേരുന്ന ആഹാരങ്ങള്‍ ഉപേക്ഷിക്കുക. അതുവഴി അസിഡിറ്റി, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍
തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.
7. ഭക്ഷണക്രമം ലഘൂകരിക്കുക. ദഹിക്കാന്‍ സമയമെടുക്കുന്ന ആഹാരങ്ങള്‍, തണുത്ത ആഹാരങ്ങള്‍,
പാനീയങ്ങള്‍ ഒഴിവാക്കുക.

 

Dr.Shibil.G
Asst.Medical Officer
Santhigiri Healthcare & Research Organisation
Ph:9447709076