ലോക പ്രശസ്തിയാര്‍ജ്ജിച്ച സോംടെക് കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 100 കോടിയുടെ നിക്ഷേപം നടത്തുന്നു

single-img
1 August 2015

271326-modibusiness

കാലിഫോര്‍ണിയ ആസ്ഥാനമായുളള സെംടെക് കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 100 കോടിയുടെ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹൈക്വാളിറ്റി അനലോഗ്, മിക്‌സഡ് സിഗ്നല്‍ സെമികണ്ടക്ടര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാണു സെംടെക് കമ്പനി.

100 കോടി രൂപയുടെ വന്‍ നിക്ഷേപം അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ നടത്തി ഇന്ത്യയിലെ തങ്ങളുടെ വിപണിയും അതുവഴി ഉത്പന്നങ്ങളുടെ വില്‍പനയിലുളള വര്‍ധനവുമാണു കമ്പനി ലക്ഷ്യമിടുന്നത്. ആഗോള വിപണിക്ക് ഇന്ത്യന്‍ സാധ്യത ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക രാജ്യങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്ക് പിന്നാലെ പല വന്‍കിട കമ്പനികളും ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്.