വെസ്റ്റ് ബാങ്കില്‍ യഹൂദതീവ്രവാദികള്‍ ഒന്നരവയസ്സുള്ള പലസ്തീന്‍ ശിശുവിനെ തീവച്ചുകൊന്നു

single-img
1 August 2015

Palastin

യഹൂദ തീവ്രവാദികള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍വീടിനു തീവച്ചതിനെത്തുടര്‍ന്ന് അലി സാദ് ദവാബ്ഷാ എന്ന ഒന്നരവയസുകാരന്‍ വെന്തുമരിച്ചു. അലിയുടെ ചേട്ടന്‍ നാലു വയസുള്ള അഹമ്മദ്, മാതാപിതാക്കളായ റഹം, സാദ് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ഹെലികോപ്റ്ററില്‍ ഇസ്രയേലിലെ ആശുപത്രിയിലെത്തിച്ചു.

നാബ്‌ലസ് നഗരത്തിനു സമീപമുള്ള ദുമാ ഗ്രാമത്തിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമം. വീട് പൂര്‍ണമായും കത്തിയമര്‍ന്നു. തൊട്ടടുത്ത വീടുകള്‍ക്കും നാശമുണ്ടായി. വീടിന്റെ ഭിത്തിയില്‍ ഹീബ്രു ഭാഷയില്‍ പ്രതികാരം എന്ന് എഴുതിവെച്ചിട്ടുമുണ്ടായിരുന്നു. ഇതോടെ
ഇസ്രേലി-പലസ്തീന്‍ സംഘര്‍ഷം വീണ്ടും ആരംഭിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നു.

പലസ്തീന്‍ വീടിനു തീവച്ച സംഭവം ഭീകരപ്രവര്‍ത്തനമാണെന്നു പ്രതികരിച്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ അക്രമികളെ ഉടനടി പിടികൂടാന്‍ സുരക്ഷാ സൈനികര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇസ്രേലി സൈന്യം നഗരത്തിലുണ്ടായിരുന്നു.

എന്നാല്‍ അലി സാദ് ദവാബ്ഷായുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നെതന്യാഹു ഭരണകൂടത്തിനാണെന്നും പലസ്തീന്‍് മേഖലയിലെ യഹൂദ കുടിയേറ്റക്കാര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേരേ ദശകങ്ങളായി ചെറുവിരല്‍ അനക്കാത്ത ഇസ്രേലി സര്‍ക്കാരിന്റെ നയത്തിന്റെ പരിണതഫലമാണ് ഈ ആക്രമണമെന്നും പലസ്തീന്‍ വിമോചന മുന്നണി ആരോപിച്ചു.