ഇന്റേണ്‍ഷിപ്പ് കാലാവധി കഴിഞ്ഞപ്പോള്‍ ഒരു ട്രെയിനി മേധാവിക്ക് നല്‍കിയ കത്ത്

single-img
1 August 2015

INTERNSHIPഓഫീസിലെ ഇന്റേണ്‍ഷിപ്പ് കാലാവധി കഴിഞ്ഞപ്പോള്‍ ട്രെയിനി മേധാവിക്ക് നല്‍കിയ സന്ദേശം വായിച്ച് മേധാവി ശഞട്ടി. മേധാവിയുടെ പെരുമാറ്റത്തില്‍ നീരസമുണ്ടായിരുന്ന ട്രെയിനി പകരം വീട്ടാന്‍ തെരഞ്ഞെടുത്തത് ബോസിന് നല്‍കാനുള്ള ചായയില്‍ എല്ലാ ദിവസവും തുപ്പുന്നതായിരുന്നു. ബോസിന് തന്നോടുള്ള മോശം പെരുമാറ്റത്തിന് ട്രെയിനിയുടെ പണി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

താങ്കള്‍ എന്റെ കത്ത് വായിക്കുമ്പോഴേക്കും ഞാന്‍ ഈ നശിച്ച സ്ഥലത്തുനിന്ന് ഒരുപാട് ദൂരെ എത്തിയിട്ടുണ്ടാകും. പലദിവസങ്ങളിലും താങ്കള്‍ എന്നെ ഭരിച്ചത് ഒരുപാട് ആസ്വദിച്ചിട്ടുണ്ടാകുമെന്നും നിങ്ങള്‍ക്ക് നിങ്ങളെ പറ്റി തന്നെ അഭിമാനം തോന്നിക്കാണുമെന്നും ഞാന്‍ കരുതുന്നു. ഇനി ഞാന്‍പറയുനന് ഒരു കാര്യം അറിയുമ്പോള്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം എന്ന് ഊഹിക്കാനാവില്ല. എല്ലാ ദിവസവും നിങ്ങള്‍ക്കുള്ള കാപ്പിയില്‍ ഞാന്‍ തുപ്പാറുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ഇങ്ങനെ പോകുന്ന ട്രയിനിയുടെ കത്ത്.

റെഡ്ഇറ്റ് എന്ന സൈറ്റിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്തായാലും പോസ്റ്റ് വന്‍ ഹിറ്റായിരിക്കുകയാണ്.