ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ നാലു പുതിയ ബസ്‌റൂട്ടുകള്‍ തുടങ്ങുന്നു

single-img
1 August 2015

5649999291_0e20b86c2e_b

ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ നാലു പുതിയ ബസ്‌റൂട്ടുകള്‍ തുടങ്ങാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളിലേക്കുമുളള യാത്രകള്‍ സുഗമമാക്കുന്നതിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും വിവരങ്ങളുണ്ട്. പുതിയ റൂട്ടുകള്‍ തുടങ്ങിയാല്‍ ഇതുവഴിയുളള വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വെഹിക്കിള്‍ പെര്‍മിറ്റ് സംവിധാനമാകും ഏര്‍പ്പെടുത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.