സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്‌നത്തിലൂടെ വളര്‍ന്ന് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രഥമപൗരനായ അബ്ദുള്‍ കലാമിന്റെ ജീവിതം യുവതലമുറയ്ക്കും കുട്ടികള്‍ക്കും പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍

single-img
1 August 2015

ban-ki-moon-re-L

ലോകത്തിന് എന്നുമൊരു പ്രചോദനായിരുന്നു അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. അത് തെളിയിക്കുന്നതാണ് മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും പ്രവഹിച്ച ദുഃഖസന്ദേശങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകജനത അദ്ദേഹത്തെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്‌നത്തിലൂടെ വളര്‍ന്ന് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രഥമപൗരനായ അബ്ദുള്‍ കലാമിന്റെ ജീവിതം യുവതലമുറയ്ക്കും കുട്ടികള്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍കിമൂണ്‍ അറിയിച്ചു.